പാലക്കാട്: ജില്ലയിൽ മദ്യ നിർമ്മാണശാല ആരംഭിക്കാൻ ഇരിക്കെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. മദ്യ നിർമാണ ശാല അനുവദിക്കരുതെന്ന് ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി.
സർക്കാർ തീരുമാനം പിൻവലിക്കമെന്ന് സമിതി എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ആവശ്യപ്പെട്ടത്.ഒരു വശത്ത് മദ്യവിരുദ്ധത പറയുകയും മറുവശത്ത് ആവശ്യാനുസരണം മദ്യം ലഭിക്കുന്ന നടപടികൾക്ക് സർക്കാർ ആക്കം കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിമർശനം.
മദ്യലഭ്യത കുറയ്ക്കും എന്ന പ്രഖ്യാപിത നയത്തിൽ നിന്നും സർക്കാർ വ്യതിചലിച്ച് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നുവെന്നും സമിതി കുറ്റപ്പെടുത്തി. അനുമതി പിൻവലിക്കാത്ത പക്ഷം സമരപരിപാടികളിലേക്ക് കടക്കുമെന്നും അറിയിച്ചു