പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി.. സുരേന്ദ്രൻ പാർട്ടി വിട്ടു…


പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി .പാർട്ടിവിട്ട് ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ .പാർട്ടിവിട്ട സുരേന്ദ്രൻ ഇനി വികസന മുന്നറിയിയുടെ ഭാഗമാകും.പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്ശേഷവും ബിജെപിയിലെ തർക്കം അവസാനിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് സുരേന്ദ്രന്റെ പാർട്ടി മാറ്റം.തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സുരേന്ദ്രൻ പാലക്കാട് ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .ബിജെപി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.


Previous Post Next Post