വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുതവരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റർ നോയ്ഡയിലെ നവാദ സ്വദേശിയായ അനിലാണ് മരിച്ചത്. ഗാസിപൂരിലെ ബാബ ബാങ്ക്വെറ്റ് ഹാളിനു സമീപം ആണ് അപകടം നടന്നത്.അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഫ്രെബുവരി 14നായിരുന്നു അനിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ബന്ധുക്കളെ വിവാഹം ക്ഷണിക്കാനായി അനിൽ യാത്ര തിരിച്ചത്. ഏറെ വൈകിയിട്ടും തിരിച്ചെത്താഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ വിളിച്ചുനോക്കിയെങ്കിലും അനിലിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസ് വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നുവെന്ന് അനിലിന്റെ സഹോദരൻ സുമിത് പറഞ്ഞു. തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വിവാഹം ക്ഷണിക്കാനിറങ്ങി.. കത്തിയമർന്ന് കാർ.. പ്രതിശ്രുതവരന് ദാരുണാന്ത്യം …
Jowan Madhumala
0
Tags
Top Stories