റിയാദ് … റിയാദിൽ പ്രഭാത സവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തോട്ടുമുക്കം സ്വദേശി ശൗകത്തലി പൂകോയതങ്ങൾ (54) ആണ് ഇന്നലെ മരിച്ചത്. ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. റിയാദ് ഹെൽപ്ഡെസ്ക് ജീവകാരുണ്യപ്രവർത്തകൻ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് ശുമൈസി ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ശുമൈസി ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം. ആയിശ ബീവിയാണ് ഭാര്യ. ഹിശാം, റിദ ഫാത്തിമ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി നേതാവ് ഫൈസൽ തങ്ങൾ, റിയാദ് ഹെൽപ്ഡെസ്‌ക് പ്രവർത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂർ എന്നിവർ രംഗത്തുണ്ട്.