ഇനി കുറുവ ഭീതി വേണ്ട.. ഉടൻ തിരികെയെത്തില്ല.. കാരണം…




ആലപ്പുഴ : സംസ്ഥാനത്ത് ഇനി കുറുവാ ഭീതി വേണ്ട. കുറുവ ഭീഷണി ഉടൻ ഉണ്ടാവില്ലെന്ന് ആലപ്പുഴ എസ്‌പി. തമിഴ്നാട്ടിലും കേരളത്തിലുമായി പ്രതികളേരെയും പിടിയിലായി. ഒളിവിൽ ഉള്ളവർ ഉടൻ തിരികെ എത്തില്ല. ദക്ഷിണേന്ത്യയിലേക്ക് എത്തിയാൽ പിടികൂടാൻ കേരള-തമിഴ്നാട് പൊലീസ് പൂർണ്ണസജ്ജം. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ലെന്നും ആലപ്പുഴ എസ് പി പറഞ്ഞു.

മധ്യകേരളത്തിലെ 12 കേസുകളിലായി പിടിയിലാകാൻ 5 പേരാണുള്ളത്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കുറുവ സംഘാംഗങ്ങളുടെ ചിത്രങ്ങൾ എത്തിച്ചു. കുറുവാ മോഷ്ടാക്കളുടെ മുഴുവൻ ചിത്രങ്ങളും തമിഴ്നാട് സ്റ്റേറ്റ് ക്രൈം റക്കോർഡ്സ് ബ്യൂറോയാണ് കൈമാറിയത്. പിടിയിലാകാൻ ഏകദേശം ഇനി അഞ്ചുപേർ മാത്രമെന്ന് കണക്കെന്നും ആലപ്പുഴ എസ് പി പറഞ്ഞു.
Previous Post Next Post