...
കോട്ടയം: പാമ്പാടി വില്ലേജ് ഓ
ഫീസിന് ചുമതലക്കാരില്ല. ഇ തുമൂലം വിവിധ ആവശ്യങ്ങൾ ക്കായി അപേക്ഷ സമർപ്പിച്ചി രിക്കുന്നവർ വലയുന്നു ഓൺ ലൈൻ ആയി നൽകപ്പെടുന്ന അപേക്ഷകളിൽ ആഴ്ചകളാ യിട്ടും തീർപ്പുണ്ടാകാത്തതാണ് ജനങ്ങളെ ഏറെ വിഷമത്തിലാക്കുന്നത്.
അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി നൽകപ്പെടുന്ന അപേക്ഷകളിൽ പരമാവ ധി 3-4 ദിവസത്തിനുള്ളിൽ നട പടികൾ ഉണ്ടാകേണ്ടതാണ്. ആളില്ലാത്ത സാഹചര്യം ഉണ്ടായാൽ പരമാവധിഏഴ് ദിവസം വരെയാകും. എന്നാൽ പാമ്പാടി വില്ലേജിൽ രണ്ടാഴ്ചയായിട്ടും പല അപേക്ഷകളിലും തീർ പ്പുണ്ടാകാതെ മുടങ്ങിയിരി ക്കുകയാണ്. അപേക്ഷകളെ സംബന്ധിച്ച വിവരങ്ങൾ തേടിയെത്തുന്നവർക്ക് മുമ്പിൽ വില്ലേജ് ഓഫീസർ രണ്ട് മാസത്തെ ട്രെയിനിങ്ങിന് പോയിരി ക്കുകയാണ്, പകരം ചുമതല യുള്ള ഓഫീസർ എത്തിയാലേ നടപടി ഉണ്ടാകു എന്നാണ് ജീ വനക്കാർ പറയുന്നത്.
പകരം ചാർജ് നൽകിയിരി ക്കുന്ന വില്ലേജ് ഓഫീസറന്മാരാകട്ടെ എല്ലാ ദിവസവും ഇവി ടെ എത്താറുമില്ല. മീനടം, കൂ രോപ്പട വില്ലേജ് ഓഫീസർമാർ ക്കാണ് പാമ്പാടിയുടെ ചുമതല കൈമാറിയിട്ടുള്ളത്. ഇവർക്കാണെങ്കിൽ അതാത് വില്ലേജ് ഓഫീസുകളിലെ ജോലികഴിഞ്ഞ് പാമ്പാടിയിലെത്തി അപേക്ഷകളിൽ തീർപ്പുണ്ടാ ക്കാൻ മിക്കപ്പോഴും കഴിയാ റുമില്ല. ഇതുമൂലം നിരവധി അപേക്ഷകളാണ് നിശ്ചിത സമയം കഴിഞ്ഞും കെട്ടിക്കി ടക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും അടിയന്തിര ഇടപെ ടൽ ഉണ്ടാകേണ്ടത് കോട്ടയം താലൂക്ക് ഓഫീസിൽ നിന്നുമാണ്. അവരാകട്ടെ ജനങ്ങളുടെ ഈ ദുരിതം കണ്ടിട്ടുമില്ല.
പ്രധാന ഉദ്യോഗസ്ഥൻ അ വധിയിൽ പോയാൽ താലൂ ക്ക് ഓഫീസുകളിൽ നിന്നും താത്ക്കാലിക ചുമതല നൽ കി ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒ ഴിവാക്കാറുണ്ട്. ഇവിടെ അ തും ഉണ്ടായിട്ടില്ല. ലഭിക്കുന്ന അപേക്ഷകളിൽ തുടർ നടപടികളോ അന്വേഷണങ്ങളോ വേ ണമെങ്കിൽ വില്ലേജ് ഓഫീസർ അതിന്മേൽ നിർദ്ദേശിക്കണം. ജീവനക്കാർക്ക് സ്വയം ചെ യ്യാൻ കഴിയില്ല. നടപടികൾ പ ർത്തിയാക്കി വില്ലേജ് ഓഫീസ റുടെ മുമ്പിലെത്തിക്കേണ്ട അ പേക്ഷകൾ പരിശോധിച്ച് വച്ചാലും ഡിജിറ്റൽ ഒപ്പ് നൽകി സർട്ടിഫിക്കേറ്റുകൾ അപേക്ഷകന് ലഭിക്കണമെങ്കിൽ വില്ലേജ് ഓ ഫീസർ തന്നെ ഉണ്ടാകണം.
വിദ്യാഭ്യാസ ആവശ്യങ്ങൾ ക്കും മറ്റുമുള്ള വരുമാന സർ ട്ടിഫിക്കേറ്റ്, ലോണുകൾക്ക് ആവശ്യമായ ലൊക്കേഷൻ മാപ്പുകൾ, ബാധ്യതാ സർട്ടി ക്കേറ്റുകൾ തുടങ്ങിയ നിര വധി അപേക്ഷകളാണ് പാമ്പാടി വില്ലേജിൽ പെന്റിങ്ങിലായിരിക്കുന്നത്. സമയബന്ധിതമായി ലഭിക്കേണ്ട അപേക്ഷകൾ പോലും വില്ലേജ് ഓഫീസറില്ല എന്ന ഒറ്റക്കാ രണത്താൽ ലഭിക്കാതെ പോകുന്ന സാചര്യമാണ് നിലവിലുള്ളത്. ഇവിടെ അടിയന്തിരമായി പകരം വില്ലേജ് ഓഫീസറെ നിയമിക്കുന്നതിന് ജില്ലാ കളക്ടർ ഇടപെടണമെന്ന ആ വശ്യമാണ് ശക്തമായിരിക്കു ന്നത്.