തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ‍്യപ്പെട്ടുകൊണ്ട് മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് റേഷൻ കട വ‍്യാപാരികൾ. ഭക്ഷ‍്യമന്ത്രി ജി. ആർ. അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരാണ് വ‍്യാപാരികളുമായി ചർച്ച നടത്തിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ശബള പരിഷ്കരണം നടപ്പാനാകുന്ന സാമ്പത്തിക സ്ഥിതി നിലവിലില്ലെന്ന് സർക്കാർ റേഷൻ വ‍്യാപാരികളെ അറിയിക്കുകയായിരുന്നു.
സമരത്തിൽ നിന്ന് പിന്മാറണമെന്ന് ചർച്ചയിൽ മന്ത്രിമാർ ആവശ‍്യപ്പെട്ടു. അതേസമയം ആവശ‍്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ കടയടച്ചുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് വ‍്യാപാരികൾ അറിയിച്ചു. ശബള പരിഷ്കരണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നിയിച്ചുകൊണ്ടാണ് സമരം പ്രഖ‍്യാപിച്ചിരിക്കുന്നത്.