ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തി: പ്രതി അറസ്റ്റിൽ



അമ്പലപ്പുഴ: ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തുകയും കാണിക്കവഞ്ചികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പുന്നപ്ര ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിൽ ഒക്ടോബർ 28 ന് പുലർച്ചെ 12.30 നും 5.30 മണിക്കും ഇടയിൽ ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 15000 രൂപ മോഷ്ടിക്കുകയും കാണിക്കവഞ്ചികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ചെയ്ത കേസ്സിലെ പ്രതിയായ തലവടി പഞ്ചായത്ത് കായിക്കുഴി വാഴയിൽ വീട്ടിൽ വാവച്ചനെയാണ് പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണ്.ടി.എൽ ന്റെ നിർദ്ദേശപ്രകാരം, പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രെജിരാജ്.വി.ഡി, എസ്സ്.ഐ മധു, എസ്സ്.സി.പി.ഒ മാരായ മാഹിൻ, അബുബക്കർ സിദ്ധിക്ക്, സി.പി.ഒ അരുൺ, സി.പി.ഒ ബിനു, എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. വാവച്ചൻന് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ അനവധി മോഷണക്കേസിൽ പ്രതിയാണ്.

Previous Post Next Post