കൊൽക്കത്തയിലെ ആർജി കാർ ബലാത്സംഗ കൊലപാതക കേസിന്റെ പേരിൽ സംസ്ഥാന സർക്കാരും സിബിഐയും തമ്മിൽ ഏറ്റ്മുട്ടൽ. ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ സീൽദാ കോടതി “മരണം വരെ ജീവപര്യന്തം” ശിക്ഷിച്ച പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കൽക്കട്ട ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയർ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയ്ക്ക്, വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ പര്യാപ്തമല്ലെന്നു കാണിച്ചാണ് സിബിഐ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
വധശിക്ഷയ്ക്ക് അർഹമായ കേസിനെ “അപൂർവങ്ങളിൽ അപൂർവ്വം” എന്ന് തരംതിരിക്കാൻ നിർദ്ദേശിക്കുന്ന നിയമോപദേശം സിബിഐക്ക് ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.