അൻവറിന്റെ മുന്നിൽ UDF വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല.. രാജിക്ക് ശേഷം പ്രതികരിക്കാം…



പിവി അൻവറിന്റെ രാജിയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്ന് വിഡി സതീശൻ. രാജിവെക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വതന്ത്രമായ തീരുമാനം. അദ്ദേഹം രാജിവെക്കട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് വിഡി സതീശൻ പറഞ്ഞു. അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.അൻവർ വിഷയം യുഡിഎഫ് ചർച്ചയ്‌ക്കെടുത്തിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഉചിതമായ സമയത്ത് ചർച്ച നടത്തും. ഇപ്പോൾ ചർച്ച നടത്തിയിട്ടില്ല എന്നതിനർത്ഥം ഇനി ഒരിക്കലും ചർച്ച നടത്തില്ല എന്നതല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്.
Previous Post Next Post