നാട്ടിലെത്തിച്ച സംഘത്തില്‍ 31 പഞ്ചാബികളും, 44 ഹരിയാനക്കാരും, 33 ഗുജറാത്തികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടുപേരും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇതില്‍ 89 പുരുഷന്മാരും 23 സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു. നാട്ടിലെത്തിച്ചവരെ സ്വീകരിക്കാന്‍ ചിലരുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇമിഗ്രേഷന്‍, വെരിഫിക്കേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവര്‍ക്ക് അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവാദം നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി 5 ന് അമൃത്സറിലെത്തിച്ചിരുന്നു. ശനിയാഴ്ച 116 പേരടങ്ങുന്ന രണ്ടാം സംഘത്തെയും ഇന്ത്യയിലെത്തിച്ചിരുന്നു.