വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ 11 വയസുകാരന്റെ തലയിൽ തുന്നലിട്ട സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കുടുംബം. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ സുരഭി പറഞ്ഞു.
പൂർണ്ണമായും സ്റ്റിച്ചിട്ടത് മൊബൈലിന്റെ വെളിച്ചത്തിലായിരുന്നു. കുട്ടിയുടെ അച്ഛനും താനും ചേർന്നാണ് മൊബൈൽ തെളിച്ചുകൊടുത്തതെന്നും സുരഭി വെളിപ്പെടുത്തി. സ്റ്റിച്ചിടുന്ന ദൃശ്യങ്ങൾ പകർത്തിയത് താൻ തന്നെയാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കൂടുതൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നും കുടുംബം വിശദമാക്കി.
വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 11 വയസുകാരന്‍റെ തലയിലാണ് മൊബൈല്‍ വെളിച്ചത്തിൽ ആശുപത്രി അധികൃതര്‍ സ്റ്റിച്ചിട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം