ലഹരി ഇടപാടുകാരെ കുടുക്കാൻ നടത്തിയ സംയുക്ത പരിശോധന; 13 പേർ അറസ്റ്റിൽ,9 കേസുകൾ റജിസ്റ്റർ ചെയ്തു


കൊച്ചി സിറ്റിയിൽ ലഹരി ഇടപാടുകാരെ കുടുക്കാൻ നടത്തിയ സംയുക്ത പരിശോധനയിൽ 13 പേർ അറസ്റ്റിൽ. 9 കേസുകൾ റജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.  

എസ്ആർഎം റോഡിനു സമീപത്തെ ഹോട്ടലിൽനിന്ന് 31.46 ഗ്രാം എംഡിഎംഎയുമായി ഇടുക്കി മറയൂർ ജവഹർ നഗർ പുളിയനിക്കൽ വീട്ടിൽ സുബിൻ, പത്തനംതിട്ട നിരണം മാന്നാർ കൂട്ടംപള്ളിയിൽ ബിജിൻ എബ്രഹാം എന്നിവരെയും പാലാരിവട്ടത്തിനു സമീപം ലോഡ്ജിൽനിന്ന്1.53 ഗ്രാം എംഡിഎംഎയും 1.50 ഗ്രാം കഞ്ചാവുമായി കൊല്ലം മഞ്ഞപ്പാറ കൊന്നുവിള വീട്ടിൽ റോഷൻ, ചടയമംഗലം നൗഷാദ് മൻസിൽ നജ്മൽ എന്നിവരെയും പിടികൂടിയതായി പോലീസ് പറഞ്ഞു. 

പോലീസ്, എക്സൈസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പോലീസ്, ഡോഗ് സ്ക്വാഡ് എന്നിവരാണു റെയ്ഡ് നടത്തിയത്. അന്വേഷണത്തിന് സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി തുടങ്ങിയവർ നേതൃത്വം നൽകി.


Previous Post Next Post