കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ആർടിഒയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു...




ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജഴ്‌സനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തിന്റെ റെയ്‌ഡിനെ തുടർന്നാണ് ആർടിഒയും സഹായികളും പിടിയിലായത്.സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുവാൻ ഫോർട്ട് കൊച്ചി ചെല്ലാനം ഭാഗത്തോടുന്ന ബസിന്റെ ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. ആർടിഒയെ കൈക്കൂലി വാങ്ങാൻ സഹായിച്ചിരുന്ന രണ്ട് ഏജന്റ്മാരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

Previous Post Next Post