14 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു… മെമു ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.



മാവേലിക്കര- കായംകുളം കാക്കനാട് ഹോളിമേരി സ്കൂളിന് സമീപം ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഓലകെട്ടിയമ്പലം ചിത്തിര ഭവനത്തിൽ ഹരികുമാർ, രശ്മി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്. വൈകിട്ട് മരുന്ന് വാങ്ങാനെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്.  മാവേലിക്കര ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹരികുമാർ അടൂരിൽ വ്യാപാര സ്ഥാപനം നടത്തുകയാണ്. അഞ്ചു വയസ്സുള്ള ശിവലയ സഹോദരിയാണ്.



Previous Post Next Post