നാളെ (17/02 /2025 ) പാമ്പാടി ,കിടങ്ങൂർ, മണർകാട്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അറിയാം



പാമ്പാടി : കോട്ടയം: ജില്ലയിൽ (17/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതകുഴി കന്നുവെട്ടി ഭാഗത്തു നാളെ (17/02/2025) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടിഞ്ഞ പുഴ, മാന്താടി, ഊഴക്കാമടം എന്നീ ട്രാൻസ്ഫോർമറുകളിൽ  (17-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും


പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, നടേപ്പാലം, പാലാഴി എന്നീ ട്രാൻസ്‌ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 17.02.2025, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ. കാനറാപേപ്പർ മിൽ, കാനറാ പേപ്പർ മിൽ റോഡ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 6.00വരെ വൈദുതി മുടങ്ങുന്നതായിരിക്കും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള, ഇല്ലിക്കൽ, അറുപുഴ, പാറപ്പാടം, ആലുംമൂട്,ഇടയ്ക്കാട്ട് പള്ളി,തളിക്കോട്ട' ഉപ്പൂട്ടികവല, ബിഎസ്എൻഎൽ തുടങ്ങിയ ഭാഗങ്ങളിൽ നാളെ 17-2 -2025 രാവിലെ 9. 30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശ്വതിപുരം, P&T ക്വോർട്ടേഴ്സ്, ഭാഗങ്ങളിൽ 17/02/25 9:00 AM മുതൽ 5:00 PM വരെയും സ്രാമ്പിച്ചിറ, ആറ്റുമാലി, സ്വാതി, വാട്ടർ ടാങ്ക്, SH മൗണ്ട് സകൂൾ, ചൂട്ടുവേലി, വായനശാല, പരുത്തിക്കുഴി, ചൂരക്കാട്ടുപടി, മാധവത്തുപടി ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാളകൂട്, തലനാട് NSS സ്‌കൂൾ, തലനാട് പഞ്ചായത്ത്, തലനാട് ടവർ, അയ്യമ്പാറ, തലനാട് ബസ്റ്റാന്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 17/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് No:1, No:2, പായിപ്ര പടി, കോട്ട മുറി, നീലാണ്ട് പടി, താഴത്തിക്കര No:1, No: 2, പാർക്ക് സിറ്റി ട്രാൻസ്ഫോമറുകളിൽ നാളെ (17.02.25) ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കിൽപ്പടി ട്രാൻസ്ഫോമർ കീഴിൽ വരുന്ന പങ്കിപ്പറം വെങ്കോട്ട എന്നീ സ്ഥലങ്ങളിൽ 17-02-2025,9.30 Am മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലവൂർ റോഡ്, പാലക്കാട്ട് മല, എന്നിവിടങ്ങളിൽ നാളെ (17/02/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Previous Post Next Post