എട്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക്എട്ടു മാസത്തോളമായി ബഹിരാകാശത്ത് കഴിയുന്ന സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 19 ന് ഭൂമിയിലേക്കു തിരികെയെത്തുമെന്ന് നാസ



വാഷിങ്ടൺ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശത്തു കഴിയുന്ന സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 19 ന് ഭൂമിയിലേയ്ക്ക്. നാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മുമ്പ് ഏപ്രിലിൽ തിരിച്ചെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതാണ് ഇപ്പോൾ നേരത്തെയാക്കിയിരിക്കുന്നത്. സ്പേസ് എക്സിന്റെ ക്രൂ-10 ദൗത്യത്തിനായുള്ള ഷെഡ്യൂളിലെ മാറ്റങ്ങളാണ് സുനിതയുടെ മടങ്ങിവരവിലും മാറ്റങ്ങൾ ഉണ്ടാക്കിയത്.
ഈ മാസം വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്ന ക്രൂ-10 ദൗത്യം വിമാനത്തിനായി ഉദ്ദേശിച്ചിരുന്ന പുതിയ ഡ്രാഗണ്‍ കാപ്സ്യൂളിലെ സാങ്കേതിക പ്രശ്നം കാരണം വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റിവച്ചതാണ് ഏറ്റവും അടുത്ത് അവരുടെ വരവിനെ വൈകിപ്പിച്ചത്

നേരത്തെ ബോയിംഗിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വില്യംസിനും വിൽമോറിനും തിരിച്ചു വരവ് അസാധ്യമായത്
Previous Post Next Post