സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം...



കൊച്ചി: സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ സിനിമാ സമരം. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകൾ സമരത്തിലേക്ക് കടക്കുന്നത്.

സിനിമ നിർമാണം പ്രതിസന്ധിയിലായിട്ടും പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തായാറാവുന്നില്ലെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവും നിര്‍ത്തിവയ്ക്കാനാണ് സിനിമ സംഘടനകളുടെ തീരുമാനം. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.
Previous Post Next Post