നക്ഷത്രഫലം 2025 ഫെബ്രുവരി 09 മുതൽ 15 വരെ




സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700
 
📌അശ്വതി:  പതിവിൽ കവിഞ്ഞ യാത്രകൾ , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള് തുടര്‍ന്നുള്ള ചെലവുകള്.  മേലധികാരികള്, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരില് നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.
📌ഭരണി:    ബന്ധു ജന ഗുണം അനുഭവിക്കും, ധനപരമായ പുരോഗതി. ശിരോരോഗവിഷമതകള് ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകള് എന്നിവയിൽ വിജയം , വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും, സന്താനഗുണമനുഭവിക്കും. 

📌കാർത്തിക: ഭക്ഷണ സുഖം ലഭിക്കും , മാതാവിനോ മാതൃ ജനങ്ങൾക്കോ രോഗാരിഷ്ടത, ഉത്തരവാദിത്തങ്ങള് വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത. 

📌രോഹിണി : പൊതു പ്രവർത്തന വിജയം കൈവരിക്കും , സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. 

📌മകയിരം  : ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ് സഹായം ലഭിക്കും , പണയം, ധനകാര്യസ്ഥാപനങ്ങളില് നിന്നു വായ്പ എന്നിവയിൽ നിന്ന് പണം കണ്ടെത്തും  . ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും.

📌തിരുവാതിര  :കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്‍ശിക്കുവാന് യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.
📌പുണർതം   : കുടുംബത്തിൽ ശാന്തത, അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. 

📌പൂയം: ദീർഘ ദൂര യാത്രകൾ വേണ്ടിവരും , അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ  തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

📌ആയില്യം :  ആയുധം അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ  സാദ്ധ്യത ,  ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും. 


📌മകം:  പഠനത്തിൽ അലസത വർദ്ധിക്കുവാൻ ഇടയുണ്ട്,  വിലപിടിപ്പുള്ള ഉപഹാരങ്ങള് ലഭിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില് വിജയിക്കും.. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും,  ആരോഗ്യപ്രശ്നങ്ങൾ ശമിക്കും .

📌പൂരം   : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല് എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന വാര്‍ത്തകള് ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും, . ധനപരമായ നേട്ടങ്ങൾ മനഃസുഖം 
നൽകും.

📌ഉത്രം : കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള് വേണ്ടിവരും.  മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

📌അത്തം   : പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത് , സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്‍ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്‍ത്തിയാക്കും. 

📌ചിത്തിര: സാമ്പത്തിക വിഷമതകൾ നേരിടും, ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,  സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

📌ചോതി   : അനാവശ്യ യാത്രകള് വേണ്ടിവരും. പ്രവര്‍ത്തനങ്ങളില് മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന് യോഗം. ഭൂമി വാങ്ങല്, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര് ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം. 

📌വിശാഖം :  ജീവിത പങ്കാളിക്ക് ഉയർച്ച, പലതരത്തില് നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസില് നേട്ടം. പ്രവര്‍ത്തനങ്ങളില് വിജയം. ഭക്ഷണസുഖം വര്‍ധിക്കും.


📌അനിഴം   : സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

📌തൃക്കേട്ട  : തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. രോഗാവസ്ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും., പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

📌മൂലം  : ബന്ധുജനങ്ങളില് നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. വാതജന്യരോഗത്താല് വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില് പുരോഗതി. 

📌പൂരാടം  : കുടുംബത്തില് നിലനിന്നിരുന്ന പ്രശ്നങ്ങളില് ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും . 

📌ഉത്രാടം  : സ്വഭാവത്തില് സ്വാര്ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന് സാധ്യത. രോഗാവസ്ഥയില് കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന് സാധിക്കും. 

📌തിരുവോണം   : ജലജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും,  പഠനരംഗത്ത് മികവ് പുലര്‍ത്തും.

📌അവിട്ടം  :  ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്‍മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും. 

📌ചതയം   : ഗൃഹനിര്‍മാണം, വാഹനം വാങ്ങല് എന്നിവയെലേർപ്പെടും , കാര്‍ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

📌പൂരുരുട്ടാതി  : സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും . 

📌ഉത്രട്ടാതി : സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

📌രേവതി : കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.
Previous Post Next Post