അയർലണ്ടിലെ താപനില ഫെബ്രുവരി പകുതിയോടെ മൈനസ് 20 ആകുമെന്ന് വിലയിരുത്തൽ ! കിഴക്കൻ യൂറോപ്പിൽ ഒരു വലിയ കൂൾ പൂൾ രൂപപ്പെടുമെന്നും അടുത്ത വാരാന്ത്യത്തോടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറൻ യൂറോപ്പിലേക്ക് നീങ്ങാനും സാധ്യതയുള്ളതായും നിരീക്ഷകർ



ഡബ്ലിൻ: അയർലണ്ടിൽ 'സ്നോ ബീസ്റ്റ് വരുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ.അയോവൻ കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് രാജ്യം കരകയറുന്നതിനിടയിലാണ് ഫെബ്രുവരിയിൽ കാലാവസ്ഥ കൂടുതൽ മോശമാകുമെന്ന നിരീക്ഷണം വരുന്നത്.

ഒരു ദശാബ്ദം മുമ്പ് രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്ത് ബിസ്റ്റെത്തിയിരുന്നു അതിനെ ഓർമ്മപ്പെടുത്തുന്ന കൂറ്റൻ മഞ്ഞുവീഴ്‌ച ഫെബ്രുവരി രണ്ടാം വാരത്തോടെ അയർലണ്ടിലെത്തിയേക്കാമെന്നാണ് പ്രവചനം. ഫെബ്രുവരി 10 ന് ശേഷം എപ്പോൾ വേണമെങ്കിലും 'സ്നോ ബീസ്റ്റ് യൂറോപ്പിലൂടെ കടന്നുപോയാൽ താപനില -20 ൽ താഴെയാകുമെന്ന ആശങ്കയും ഉയർന്നു.
കിഴക്കൻ യൂറോപ്പിൽ ഒരു വലിയ കൂൾ പൂൾ രൂപപ്പെടുമെന്നും അടുത്ത വാരാന്ത്യത്തോടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറൻ യൂറോപ്പിലേക്ക് നീങ്ങാനും സാധ്യതയുള്ളതായും നിരീക്ഷകർ പറയുന്നു. രാജ്യത്ത് നിലവിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ താപനില -2വരെയായി കുറഞ്ഞിരുന്നു.
ഇന്ന് വരണ്ട ദിവസമായിരിക്കുമെന്ന് മെറ്റ് ഏറാൻ പറഞ്ഞു. ചിലപ്പോഴൊക്കെ കാർമേഘാവൃതമായിരിക്കും അന്തരീക്ഷം. നേരിയ കാറ്റുണ്ടാകും. 8 മുതൽ 10 ഡിഗ്രി വരെയാകും ഉയർന്ന താപനില.
Previous Post Next Post