കോട്ടയം : എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ.
നിലവിൽ 21 രൂപയാണ്. പുറമേ, മറ്റു ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോഴുള്ള ഇന്റർബാങ്ക് ചാർജ് 17 രൂപയിൽനിന്നു 19 രൂപയാക്കാനും റിസർവ് ബാങ്കിനോടു നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) ശുപാർശ ചെയ്തതായാണു റിപ്പോർട്ട്.
ഓരോ മാസവും സ്വന്തം ബാങ്കിന്റെ എ ടി എമ്മുകളിൽ 5 ഇടപാടുകൾ സൗജ ന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എ ടി എം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.