കോട്ടയം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്കാരം ഞായറാഴ്‌ (23/02/2025); ജില്ലാ കമ്മിറ്റി ഓഫീസിലും ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനം




കോട്ടയം: അന്തരിച്ച സി.പി.ഐ (എം) കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം നാളെ (ശനിയാഴ്ച) ചെന്നൈയിൽ നിന്നും രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
12 മണി മുതൽ 2 വരെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും, 2.30 മുതൽ 5 മണി വരെ ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദ്ദേഹം പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് തെങ്ങണയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം ഞായറാഴ്ച‌ ഉച്ചക്ക് 12 മണിക്ക് നടക്കും
Previous Post Next Post