2 മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു



കൊല്ലം: കൊല്ലം കടയ്ക്കലിൽ 2 മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ- റിനി ദമ്പതികളുടെ മകൾ അരിയാനയാണ് മരിച്ചത്.
കുഞ്ഞിന് പാൽ നൽകിക്കൊണ്ട് ഭർത്താവിനെ വീഡിയോകോൾ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് അനക്കമില്ലെന്ന് അമ്മ ശ്രദ്ധിക്കുന്നത്. കുട്ടിയെ ഉടൻ കടയ്ക്കൽ താലുക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനാവില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.



Previous Post Next Post