പാമ്പാടി ക്ലബ്ബ് ഉദ്ഘാടനം 2 ന്.



പാമ്പാടി .ആരോഗ്യവും വിനോദവും ഒരേപോലെ സാധ്യമാകുന്ന കൂട്ടായ്‌മ പാമ്പാടിയിൽ രൂപികരിക്കുന്നു. പാമ്പാടി ക്ലബ്ബ് എന്ന പേരിലാണ് കൂട്ടായ്‌മ തുടങ്ങുന്നത്. മാർച്ച് രണ്ടിനു വൈകിട്ട് 5.30ന് മന്ത്രി വി.എൻ. വാസവൻ ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും 
ഡയറക്ടേഴ്‌സ് ഓഫിസിൻ്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ്  വിതരണ ഉദ്ഘാടനം പി.എച്ച്.കുര്യൻ നിർവഹിക്കും. ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ  ജോണി ആന്റണി നിർവഹിക്കും.

 പാമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി, പാമ്പാടി എസ്‌എച്ച്ഒ റിച്ചാർഡ് വർഗീസ്, തുടങ്ങിയവർ  പരിപാടിയിൽ  പങ്കെടുക്കും. ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ബാഡ്‌മിന്റൺ പരിശീലനം നൽകുമെന്നും പ്രസിഡൻ്റ് വർഗീസ് മാക്കൽ, സെക്രട്ടറി ഷാജി ഫ്രാൻസിസ് പാറപ്പുറം, ട്രഷറർ രാജു കുര്യൻ,ചിറക്കത്തോട്ടം എക്സിക്യുട്ടീവ് അംഗം സുനീഷ്   എന്നിവർ പാമ്പാടി മീഡിയാ സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.

أحدث أقدم