ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, 2 പേര്‍ അറസ്റ്റില്‍


 
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വാഴമുട്ടം ഭാഗത്തെ റോഡില്‍ നൃത്തം ചെയ്തിരുന്ന യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ വാഴമുട്ടം സ്‌കൂളിന് സമീപം കുന്നില്‍ വീട്ടില്‍ വിഷ്ണു എന്ന വിഷ്ണു പ്രകാശ്, വെളളാര്‍ കുഴിവിളാകം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വിച്ചു എന്ന വിഷ്ണു എന്നിവരെയാണ് അറസ്റ്റുചെയ്തത്.  

പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന വിപിന്‍പ്രകാശ്, ആകാശ് എന്നിവര്‍ ഒളിവില്‍ പോയി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 
Previous Post Next Post