പാമ്പുകടിയേറ്റുള്ള മരണത്തിന് 4 ലക്ഷ‍ം രൂപ ധനസഹായം



തിരുവനന്തപുരം: മനുഷ്യവന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാമ്പുകടിയേറ്റുള്ള മരണത്തിന് 4 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കും. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ, വളപ്പിലെ മതിൽ, വേലികൾ, ഉണക്കുന്ന അറകൾ, എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്ഡിആർഎഫിൽ നിന്ന് അനുവദിക്കാനും തീരുമാനമായി
Previous Post Next Post