കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4 കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലാന്‍റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയിൽ നിന്നുമാണ് 15 കിലോയോളം കഞ്ചാവ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടുകയായിരുന്നു. എന്നാൽ പ്രതിിയായ പഞ്ചാബ് സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തു വിട്ടിടില്ല.