കൈക്കൂലി കേസിൽ എറണാകുളം ആർടിഒ വിജിലൻസിൻ്റെ പിടിയിൽ. ..ഇയാളുടെ വീട്ടിൽ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും കണ്ടെടുത്തു



കൊച്ചി: കൈക്കൂലി കേസിൽ എറണാകുളം ആർടിഒ വിജിലൻസിൻ്റെ പിടിയിൽ. ആർടിഒ ടിഎം ജെയ്സണാണ് പിടിയിലായത്. കൂടാതെ രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും കണ്ടെടുത്തു

ഇന്ന് വൈകീട്ട് വിജിലൻസ് എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഫോർട്ട് കൊച്ചി · ചൊല്ലാനം റൂട്ടിൽ ഓടുന്ന ബസിന്റെ പെർമിറ്റ് സംബന്ധിച്ച് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് എസ്‌പി എസ് ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.


പിടിയിലായ ഏജൻ്റ് സജി ആർടിഒയുടെ അടുത്തയാളാണെന്നും എസ്‌പി പറഞ്ഞു. വീട്ടിൽ നടത്തിയ റെയ്‌ഡിൽ വിലയേറിയ വിദേശമദ്യത്തിൻ്റെ 50 കുപ്പികളും റബർ ബാൻഡിട്ട് ചുരുട്ടിയ നിലയിൽ 60,000 രൂപയും കണ്ടെടുത്തു. കൂടാതെ 50 ലക്ഷത്തിൽപ്പരം ഡെപ്പോസിറ്റ് നടത്തിയതിന്റെറെ രേഖകളും സ്ഥലം വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിജിലൻസ് എസ്‌പി പറഞ്ഞു. അറസ്റ്റിലായ മൂവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post