ബെർലിൻ: അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ താഴ്ന്നു. 100-38 സ്‌കോറോടെയാണ് ഇന്ത്യയിൽ എത്തിയത്. ബെർലിൻ ആസ്ഥാനമായുള്ള ട്രാൻസ്‌പരാൻസി ഇൻ്റർനാഷണൽ തയ്യാറാക്കിയ പട്ടികയിൽ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെൻമാർക്കിനെയാണ്.
ഒന്നാമതുള്ള ഡെൻമാർക്കിന് 90 പോയിൻ്റാണ്. ഫിൻലൻഡ് (88), സിങ്കപുര് (84), ലക്‌സംബെർഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. 180 രാജ്യങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനം ദക്ഷിണ സുഡാനാണ് (8), സൊമാലിയ (9), വെനസ്വേല (10) എന്നീ രാജ്യങ്ങളാണ് സുഡാനേക്കാൾ മുമ്പിലുള്ളത്.
2023-ൽ 39 പോയിൻ്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ൽ 40 പോയിൻ്റായിരുന്നു.