കൊല്ലം വാഴകുന്നം നമ്പൂതിരി അനുസ്മ രണവും മായാജാലം മത്സരവും 9ന് നടക്കും. കൊല്ലം മജിഷ്യൻ അസോസിയേഷൻ (കെഎംഎ) ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പരിപാടി മജിഷ്യൻ പി.എം.മിത്ര ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പി.സി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈകിട്ട് 6 മുതൽ മാന്ത്രികൻ സാമ്രാജി ന്റെ നേതൃത്വത്തിൽ പത്തോളം മാന്ത്രികർ മാജിക് അവതരിപ്പി ക്കും. മൂന്നൂറ്റമ്പതോളം മാന്ത്രികർ മാജിക് കൺവൻഷനിൽ പങ്കെടുക്കും
മാന്ത്രികർക്കായി മാജിക് ടീച്ചിംഗ് ക്ലാസുകൾ, ഡീലേഴ്‌സ് ഡെമോ, സീനിയർ ജൂനിയർ മെന്റലിസം വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. മേഖയിലെ സംഭാവനകൾ പരിഗണിച്ചു മജിഷ്യരായ സാമ്രാജ്, പി.എം.പി ത്ര, ഷാജു കടക്കൽ, വിഷ്ണു കല്ലറ, രാജീവ് മേമുണ്ട ശരവൺ പാലക്കാട്, സ്റ്റെല്ലസ് പെരേര, അരുൺ ദാസ്, റാണാചാര്യ, വി നായക് എന്നിവർക്ക് ജാദു വിഭൂഷൺ, ജാദു ശ്രേഷ്‌ഠ, ജാദൂരത്ന, ജാദുശ്രീ എന്നീ പുരസ്ക്‌കാരങ്ങൾ സമ്മാനിക്കും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ ആർ.സി.ബോസ്. : കൺവീനർ വി.ആർ.ബ്രഹ്‌മ, കെഎ.എ പ്രസിഡന്റ് കെ.രാഘ വൻ, സെക്രട്ടറി ബിജു ചിറക്കര എന്നിവർ പങ്കെടുത്തു