പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു..




കോട്ടയം: മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വിശദമായി ചോദ്യം ചെയ്യാനായി പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.

പി സി ജോർജിൻ്റെ ജാമ്യഹർജി പരി​ഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി സി ജോർജിന് വേണ്ടി ഹാജരായത്. ആരോ​ഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ സപ്പോർട്ടിലാണെന്നതിൻ്റെ രേഖകളും പി സി ജോർജ് കോടതിയിൽ സമർ‌പ്പിച്ചു
Previous Post Next Post