ജിതിന്‍റേത് രാഷ്ട്രീയ കൊലപാതകം തന്നെ…ആവർത്തിച്ച് സിപിഎം…


പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കൊലപാതകത്തിന് ഉത്തരവാദികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരാണ്, കൊടും ക്രിമിനലുകളാണ് പ്രതികളെല്ലാമെന്ന് രാജു എബ്രഹാം പ്രതികരിച്ചു. പ്രതികളിൽ രണ്ടുപേർ കുറച്ചുകാലം ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലം മനസ്സിലായപ്പോൾ പാർട്ടിയിൽ നിന്ന് അവരെ ഒഴിവാക്കിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.


Previous Post Next Post