സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം; അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി



തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകി.പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃത്താല ഡോ. കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂൾ ഓഫീസിന് പിൻവശത്തെ ബസ് ഷഡിൻ്റെ മുകളിലാണ് തീ പടർന്ന് പിടിച്ചത്. ഉടൻ തന്നെ സ്കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് രാമചന്ദ്രൻ, ഓഫീസ് അറ്റൻഡർ അബ്ദുൾ കബീർ, പരിസരവാസികൾ എന്നിവർ ചേർന്ന് വെള്ളമൊഴിച്ച് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ ശ്രമിച്ചു. ഉടൻ തന്നെ പട്ടാമ്പിയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു.

Previous Post Next Post