പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മധ്യവയസ്കന്‍ പിടിയില്‍



പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15 -ാം വാർഡിൽ കോച്ചേരി വീട്ടിൽ ജോസഫി (60) നെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട്ടുശ്ശേരി പി എസ് കവലയ്ക്ക് സമീപം പൊടിമില്ല് നടത്തുന്ന ജോസഫിന്റെ കടയിൽ അരിപൊടിക്കാൻ എത്തിയ 14 വയസ്സുള്ള കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പോക്സോ കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Previous Post Next Post