സ്കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയത് ചോദ്യംചെയ്തു; മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു



ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജനുവരി മാസം 15 നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ റിൻഷ പർവാൻ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയത് വീട്ടുകാർ ചോദിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

Previous Post Next Post