ചങ്ങനാശേരി സ്വദേശി വിജയകുമാർ ( 66) ആണ് മരിച്ചത്.
ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്ന് മണിയോടെ മുണ്ടക്കയം 34 ആം മൈലിലായിരുന്നു അപകടം.
എതിർ ദിശയിലെത്തിയ ടോറസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
മുണ്ടക്കയം
പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.