
കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്. പൊലീസ് സംഘത്തിൻ്റെ മുന്നിൽ വച്ചാണ് ലോറി സ്‌കൂട്ടറിൽ ഇടിച്ചത്.