മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മരണം; അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്



പാറശ്ശാലയിലെ മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്നും പൊലീസ് അറിയിച്ചു. 

ധനുവച്ചപുരം സ്വദേശി സെലീനാമ്മയെ കഴിഞ്ഞ 17നാണ് വൈകിട്ട് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായിക്കാൻ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18ന് സംസ്കാരവും നടത്തിയിരുന്നു.

Previous Post Next Post