ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ...




ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയായ മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്.

മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
Previous Post Next Post