കോട്ടയം : തലയോലപ്പറമ്പിൽ കുർബാനക്കിടെ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് കുർബാനക്കിടെ വൈദികന് നേരെ ആക്രമണം ഉണ്ടായത്.
കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു.
ആക്രമികൾ മൈക്കും ബലിവസക്കളും തട്ടിത്തെറിപ്പിച്ചു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമത്തെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് പള്ളി പൂട്ടിച്ചു.