കൊച്ചി: വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി. കോടതിയലക്ഷ്യ നടപടിയിൽ ഖേദം പ്രകടിപ്പിച്ചും മാപ്പപേക്ഷിച്ചുമാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സത്യവാങ് മൂലം.
ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദേശമില്ലായിരുന്നെന്നും കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു.