ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല, കരുതി ഇരുന്നോ.. ,കൂറുമാറിയ അംഗത്തിന്‍റെ ഭർത്താവിന് ഭീഷണി.. ഓഡിയോ പുറത്ത്…




ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈബക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി .കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനാണ് സി.പി.എം ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്‍റെ ഭീഷണികോൾ ഉണ്ടായത്.അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ.ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും.ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ കുടുംബത്തിനോടോ ഉണ്ടാവില്ല.ഞങ്ങൾ ഇനി ഒരുങ്ങി നിൽക്കും.സി.പി.എമ്മിന്‍റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്.കരുതിയിരുന്നോയെന്നും ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും.ഭീഷണി പെടുത്തിട്ടില്ലെന്നും അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ് ഫോൺ വിളിയെന്നും അദ്ദേഹം വിശദീകരിച്ചു.
Previous Post Next Post