കേന്ദ്രമന്ത്രി ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി




കേന്ദ്രമന്ത്രി ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബജറ്റിൽ പണം ലഭിച്ചിലെന്ന് പറഞ്ഞ് കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

‘ബജറ്റ് പൂർണമായും തൃപ്തികരമാണ്. പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി. പണം ലഭിച്ചില്ലെന്ന് ആരോപിച്ച് കേരളം നിലവിളിക്കുകയല്ല വേണ്ടത്. കേന്ദ്രബജറ്റിൽ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കണം.താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്, എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. ജോൺ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്’- സുരേഷ് ​ഗോപി പറഞ്ഞു.

കേരളം പിന്നോക്ക സംസ്ഥാനമാണെന്ന്‌ സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്നാണ് കേന്ദ്രമന്ത്രി ജോർജ്‌ കുര്യൻ പറഞ്ഞത്. കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത്‌ കൊണ്ടാണ്‌ ബജറ്റിൽ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന്‌ സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ കിട്ടും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന്‌ സമ്മതിക്കണം. അപ്പോൾ കമീഷൻ അത്‌ പരിശോധിച്ച്‌ കേന്ദ്രസർക്കാരിന്‌ റിപ്പോർട്ട്‌ കൊടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
Previous Post Next Post