മുണ്ടക്കൈ പുനരധിവാസം വൈകുന്നു.. പ്രതിഷേധവുമായി… യുഡിഎഫും പൊലീസും തമ്മിൽ കയ്യാങ്കളി..
Guruji 0
കല്പറ്റ : മുണ്ടക്കൈ ചൂരൽമല പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിൽ യുഡിഎഫ് പ്രതിഷേധം. കളക്ടറേറ്റ് വളഞ്ഞുള്ള പ്രതിഷേധ പ്രകടനത്തിൽ പോലീസും യുഡിഎഫും തമ്മിൽ കയ്യാങ്കളി ഉണ്ടായി.
കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് ഉള്ളിലേക്ക് കയറാതിരിക്കാൻ കളക്ടറേറ്റ് ഗേറ്റ് പോലീസ് അടയ്ക്കുകയും കളക്ടറേറ്റ് ജീവനക്കാരന് അകത്തേക്ക് കടക്കാൻ പോലീസ് അവസരം ഒരുക്കുകയും ചെയ്തതാണ് കയ്യാങ്കളിക്ക് കാരണമായിരിക്കുന്നത്.