പാഞ്ഞെത്തിയ സ്കൂട്ടര്‍ ലോട്ടറിവില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്




ഫോർട്ട് കൊച്ചിയിൽ അമിതവേ​ഗത്തിലെത്തിയ സ്കൂട്ടർ വയോധികയെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഫോർട്ട് കൊച്ചി ഡെൽറ്റാ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ലോട്ടറി വിൽപനക്കാരിയായ വസന്ത ബാബുരാജ് എന്ന വയോധികയ്ക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. നോർത്ത് പറവൂർ സ്വദേശിയായ വസന്തയ്ക്ക് 63 വയസുണ്ട്. സ്കൂൾ പരിസരത്ത് ലോട്ടറി വിറ്റ് ജീവിക്കുന്ന സ്ത്രീയാണിവർ. തലയ്ക്കും ഇടുപ്പിന് ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടിച്ചിട്ട ശേഷം സ്കൂട്ടർ യാത്രികർ നിർത്താതെ പോയി. ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അമിതവേ​ഗത്തിലാണ് വാഹനമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
Previous Post Next Post