അമ്പലപ്പുഴ: ബീഹാർ സ്വദേശിയായ യുവാവ് അമ്പലപ്പുഴയില്‍ പോക്സോ കേസില്‍ പിടിയില്‍. അമ്പലപ്പുഴ ഏഴര പിടികയില്‍ വാടകക്കു താമസിക്കുന്ന ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മല്‍ ആരീഫിനെയാണ് (23) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30ന് സ്കൂളില്‍ പോകാൻ ഇറങ്ങിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്.
കുട്ടിയെ ഭീഷണിപ്പെടുത്തി റെയില്‍വെ സ്റ്റേഷനു സമീപമുള്ള മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. അമ്പലപ്പുഴ ഡിവൈഎസ്‍പി കെ. എൻ രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഗ്രേഡ് സബ് ഇൻസ്പെകടർമാരായ നവാസ്, പ്രിൻസ് എസ്, സിവില്‍ പോലിസ് ഓഫിസർമാരായ നൗഫല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അജ്മല്‍ ആരീഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.