എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി...


തിരുവനന്തപുരം: എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് വെഞ്ഞാറമൂട് അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അഫാൻ മയക്കു മരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ടാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി ആറു പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.

പെൺസുഹൃത്തായിരുന്ന ഫസാനയെ കൊലപ്പെടുത്തിനായി സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

ഫസാനയുടെ മാതാപിതാക്കളെയും പ്രതി കൊലപ്പെടുത്തി. രണ്ട് മണിക്കൂർ കൊണ്ടാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
Previous Post Next Post