പൊത്തൻപുറം ദയറാ റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടുഅപകടം പതിവാകുന്നു.


പാമ്പാടി . പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാടി ദയറാ യിലേക്കു പോകുന്ന റോഡിൽ പുളിഞ്ചുവടു മുതൽ ഐ. പി. സി. പ്രാർത്ഥനാലയം വരെയുള്ള റോഡരികിൽൽ വൻ ഗർത്തം രൂപപ്പെട്ടു. ബസ് റേസ്റ്റാപ്പു കൂടിയായ ഇവിടെ ബസ്സിൽ നിന്ന് ഇറങ്ങുന്നവർ ഈ കുഴിയിലേയ്ക്ക് വീഴുന്നത് പതിവാണ്. ഇതുകൂടാതെ മറ്റു വാഹനങ്ങൾക്ക് സൈഡു കൊടുക്കുമ്പോൾ ഇരുചക്ര വാഹനങ്ങൾ കുഴിയിലേയ്ക്ക് വീണ് നിത്യവും ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ബി. എം. എം. സ്കൂൾ, അഭയഭവൻ, ബാലഭവൻ, എം എം ഐ.ടി.സി, പോസ്റ്റാഫീസ്പാമ്പാടി ദയറാ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള ആളുകൾ ഈ റോഡു വഴിയാണ് കടന്നുപോകുന്നത്.
Previous Post Next Post