ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക…എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും


തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി നടന്നുവരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കണമെന്ന് എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും. ആശാവര്‍ക്കര്‍മാരുടെ സേവനത്തിന് ആനുപാതികമായല്ല അവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ പ്രതിഫലമെന്നും എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും പ്രസ്താവന

17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകണമെന്ന് കേരള സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. നമ്മുടെ ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ സേവനത്തിന് ആനുപാതികമല്ല അവര്‍ക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം.


        

أحدث أقدم