വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു !!പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും പരാതി


പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂർ സെൻ്റ് മേരീസ് പള്ളിയിലെ വികാരി ഫാദർ നെൽസൺ കൊല്ലനശ്ശേരിക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കുകയും ചെയ്തു എന്നാണ് പരാതി.

പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും പരാതി. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ വൈദ്യ പരിശോധന നടത്തി. റായ്പൂരിലാണ് പള്ളി വികാരി ജോലി ചെയ്തിരുന്നത്. നിലവിൽ വൈദികന് ഒളിവിലാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അറിയിച്ചു.
Previous Post Next Post